നിര്യാതരായി
22/12/18 തിരൂർ:
പട്ടയിൽ ഇ. അബ്ബാസലി
മരണപ്പെട്ടു. ആയപ്പള്ളി
കല്ലുവളപ്പിൽ അമീർ അലി
യുടെ മരുമകൻ ആസിബ്
അലിയുടെ പിതാവാണ്.
മത, രാഷ്ട്രീയ, സാമൂഹിക
രംഗങ്ങളിൽ ഒട്ടേറെ സംഭാ
വനകൾ അർപ്പിച്ച വ്യക്തി
യായിരുന്നു വിട പറഞ്ഞ
അബ്ബാസലി.
ഇ.ടി. മുഹമ്മദ്ബഷീർ എം.
പി, അബ്ദുസ്സമദ് സമദാനി,
സി. മമ്മൂട്ടി എം.എൽ.എ,
എൻ. ഷംസുദ്ദീൻ എ.എൽഎ,
എ,വി. അബ്ദുറഹിമാൻ എം.
എൽ.എ, കുട്ടി അഹമ്മദ്കു
ട്ടി, അബ്ദുറഹ്മാൻ രണ്ടത്താ
ണി, സമസ്ത നേതാക്കളായ
എ. മരക്കാർ ഫൈസി,
എം.പി. മുസ്തഫൽ ഫൈസി
എന്നിവർ എത്തിയിരുന്നു.
ശനിയാഴ്ച വൈകീട്ട് നടു
വിലങ്ങാടി ജുമാമസ്ജിദ്
ഖബർസ്ഥാനിൽ ഖബറട
ക്കം നടന്നു.
19/12/18 തുവ്വക്കാട്
ആയപ്പള്ളി അവറാകു
ട്ടിയുെട മക റാഷിദ് (19
വയസ്) മരണപ്പെട്ടു. ഖബ
റടക്കം കരുവാത്ത്കുന്ന്
ജുമാമസ്ജിദ് ഖബർസ്ഥാ
നിൽ നടന്നു.
Bb¸Ån Hm¬sse³
അനുസ്മരണം
ഇ. അബ്ബാസലി സാഹിബ് തിരൂർ
"അബ്ബാസലിക്ക മരണപ്പെട്ടിരി
ക്കുന്നു" ഇടറിയ സ്വരത്തിൽ
മറുതലക്കൽനിന്ന് കേട്ട
ശബ്ദം എന്നെ സ് തബ്
ധനാക്കി. എന്റെ മരുമ
കന്റെ പിതാവ് എന്നതി
ലുപരി തിരൂരുകാർക്ക്
എന്ത് ആ വശ്യം പറഞ്ഞും
കയറിച്ചെല്ലാവുന്ന പട്ടയിൽ
വീടിന്റെ നാ ഥനെയാണ്
നഷ്ടപ്പെട്ടിരിക്കുന്നത്
'ഹജ്ജിന്
പ�ോകാനുദ്ദേശിക്കുന്നവർക്ക്
രേഖകൾ ശരിയാക്കുന്ന കാര്യത്തിൽ പ്രത്യേക താൽപ്പ
ര്യം കാണിച്ചിരുന്നു അദ്ദേഹം, ഹജ്ജ് ഹൗസ് കരിപ്പൂരിൽ
തുടങ്ങിയത് മുതൽ അദ്ദേഹവും ഭാര്യയും ഒന്നാം ദിവസം
മുതൽ അവസാന ഹാജി വിമാനം കയറുന്നത് വരെ
അവിടെ നിസ്വാർത്ഥ സേവകരായി ഉണ്ടാകാറുണ്ട്. പിന്നീട്
നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയപ്പോഴും അതിന് മാറ്റമ�ൊ
ന്നുമുണ്ടായില്ല.
തിരൂർ നഗരസഭാ കൗൺസിലറായിരിക്കെ അദ്ദേഹം ചെ
യ് ത വികസന പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു
പറ്റിയിരുന്നു. തിരൂരിൽ പ്രവർത്തനസജ്ജമായ ശിഹാബ്
തങ്ങൾ സഹകരണ ഹ�ോസ് പിറ്റലിനു വേണ്ടി പ്രശംസനീ
യമായ പ്രവർത്തനങ്ങൾ അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്.
ഗൾഫിൽ നിന്ന് ഷെയറുടമകളെ കണ്ടെത്തുന്നതിനായി
ഇവിടെ ദുബായിലും ഖത്തറിലും അദ്ദേഹം സന്ദർശനം
നടത്തിയിരുന്നു.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാ
ന്നിധ്യമായിരുന്നു അദ്ദേഹം,, തിരൂർ നഗരസഭാ കൗൺസി
ലർ, തിരൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, മുസ്ലിം ലീഗ്
ജില്ലാ കൗൺസിൽ അംഗം, ഹജ്ജ് കമ്മിറ്റി വളണ്ടിയർ
ട്രെയ്നർ, ക�ോ ഓഡിനേറ്റർ, നടുവിലങ്ങാടി മഹല്ല് കമ്മിറ്റി
സെക്രട്ടറി, ഹിദായത്തുസ്സിബിയാൻ മദ്രസാ ട്രഷറർ, പെ
രുവഴിയമ്പലം പള്ളികമ്മിറ്റി സെക്രട്ടറി, "മെക്ക " കമ്മിറ്റിയം
ഗം, കെ.എം.ഇ.എ. പ്രവർത്തക സമിതിയംഗം, സ്വതന്ത്ര
കർഷക സംഘം സംസ്ഥാന പ്രവർത്തക സമിതിയംഗം
തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചു പ�ോയ പാപങ്ങ
ളെല്ലാം നാഥൻ പ�ൊറുത്തു ക�ൊടുത്ത് സ്വർഗ്ഗാവകാശിക
ളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ
യെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
തത
അമീർ അലി. ഏ.കെ. ദുബായ്
21