128
ISSUE NUMBER 6 / JUNE 2017
wiring', ഒരു മാസ്റ്റർ സ്വിച്ച് ഉപയോഗിച്ച് നിരവധി ബൾബുകളെ നിയന്ത്രിക്കുന്ന മാസ്റ്റർ കോൺട്രോൾഡ് വയറിംഗ് അല്ലെങ്കിൽ ജയിൽ വയറിംഗ് എല്ലാം ഞങ്ങൾ പ്രാക്ടിക്കലായി ചെയ്തു വിജയിച്ചു. വിവിധതരം വയറിംഗ് രീതികളെക്കുറിച്ചും, സൈറ്റുകളിൽ ഇലക്ട്രീഷ്യന്മാർ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഞങ്ങൾക്ക് ഇപ്പോൾ ഉത്തമ ബോധ്യമുണ്ട്.
പ്ലസ് വണ്ണിൽ നിന്ന് സ്കൂളിൽ വെച്ച് നടന്ന അസാപിന്റെ കോഴ്സിൽ സിലക്ഷൻ കിട്ടാതെ വന്നപ്പോൾ എനിക്ക് നഷ്ടപ്പെട്ട അവസരം വീണ്ടെടുക്കാൻ എനിക്കിവിടെ കഴിഞ്ഞു. ഒരു പണി പഠിച്ചു നല്ലൊരു സാറിനെയും കുറച്ച് പുതിയ സുഹൃത്തുക്കളെയും കിട്ടി. കഴിഞ്ഞ ദിവസം ഞങ്ങൾ സ്കൂളിലെ രണ്ട് ക്ലാസ്റൂമുകളിൽ ഫാൻ ഫിറ്റ് ചെയ്തു. ഒരു റൂമിലെ വയറിംഗ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ചെയ്തു തീർത്തു. ഇതൊക്കെതന്നെ ഞങ്ങൾ കുറെ കാര്യങ്ങൾ പേടിച്ചെന്നും അതിൽ പ്രാവീണ്യം നേടിയവരാണെന്നുമുള്ള തോന്നലും ആത്മവിശ്വാസവും ഞങ്ങളിൽ ഉണ്ടാക്കുന്നു. പ്രഗത്ഭരായ ഇലക്ട്രീഷ്യന്മാരുടെ കൂടെ ഫീൽഡിൽ ജോലിചെയ്തു പരിചയസമ്പന്നരാകാൻ സഹായിക്കുന്ന ഇന്റേൺഷിപ് പ്രോഗ്രാം അറ്റൻഡ് ചെയ്യാൻ ഞങ്ങൾ ഉത്സാഹത്തോടെ കാത്തിരിക്കുകയാണ്. അസാപിന്റെ സമ്മർ സ്കിൽ പ്രോഗ്രാമിന് ഞങ്ങളുടെ എല്ലാവരുടെയും പേരിൽ അകമഴിഞ്ഞ നന്ദി. പെരിക്കല്ലൂർ സ്കിൽ ഡെവലൊപ്മെന്റ് സെന്ററിൽ ഞങ്ങൾ ഇനിയും വരും, കാരണം ഈ ക്യാമ്പസും ഇവിടുത്തെ പ്രോഗ്രാമും ഞങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്തതും എന്നും പുതുക്കാനാഗ്രഹിക്കുന്നതുമായ ഒരു അധ്യായമാണ്.