ISSUE NUMBER 11 / NOVEMBER 2016
9
Leo ut hymenaeos sed consequatur duis suspendisse donec rerum est sodales
TESTIMONIAL BY Mr. Sumesh CS, Summer Skill Skool student
അസാപിന്റെ സമ്മർ സ്കിൽ കോഴ്സ് ഒരു അവധിക്കാല കോഴ്സ് എന്നതിൽ നിന്നും വളരെയേറെ വ്യത്യസ്തമായിരുന്നു. ഈ കോഴ്‌സിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച അറിവും ആശയസമ്പത്തും പ്രാവീണ്യവും കഴിഞ്ഞ പന്ത്രണ്ടു വര്ഷങ്ങളായി ഹൈസ്കൂളിൽ നിന്നും ഹയർ സെക്കണ്ടറിയിൽ നിന്നും ലഭിച്ചതിൽ നിന്നും ഏറെയാണെന്ന് നിസ്സംശയം പറയാം. ഇതുകൂടാതെ കുറെ നല്ല കൂട്ടുകാരെയും നല്ലൊരു അധ്യാപകനെയും അസാപ് സമ്മർ സ്കിൽ പ്രോഗ്രാം ഞങ്ങൾക്ക് സമ്മാനിച്ചു.
വളരെയേറെ കൗതുകത്തോട് കൂടിയാണ് ആദ്യ ക്ലാസിനു ഞങ്ങൾ എത്തിയത്. ഒരു ക്ലാസ് റൂമും കുറെ പഠിപ്പിസ്റ് കുട്ടികളും ക്ലാസ്സുകളും ഉദ്ദേശിച്ചു മനസില്ലാ മനസോടെ ക്ലാസ്സിലെത്തിയ ഞങ്ങളുടെ ധാരണകൾ പാടെ മാറ്റിമറിക്കുന്നതായിരുന്നു ഈ കോഴ്സിലെ അനുഭവം. നല്ലൊരു സ്കൂൾ പരിസരവും നല്ല സുഹൃത്തുക്കളും എല്ലാറ്റിനുമുപരി നല്ല ട്രെയ്നറും സ്റ്റാഫും. ഇതുവരെ പഠിച്ച സ്കൂളുകളിൽ നിന്നൊന്നും കിട്ടാത്ത ഒരു സ്വാതന്ത്രവും സൗഹൃദവും ഇവിടെ ഞങ്ങൾക്ക് കിട്ടി. കൂടാതെ വളരെയേറെ കാര്യങ്ങൾ ഞങ്ങൾ പഠിച്ചു. തിയറി ക്ലാസ്സുകളിലൂടെ ഇലക്ട്രിഷ്യൻ കോഴ്സിന്റെ ശാസ്ത്ര - സാങ്കേതികപരമായ വശത്തിലൂടെ ഞങ്ങൾ കടന്നു പോയി. വോൾട്ടേജിന്റെയും, കറന്റിന്റെയും പ്രതിരോധത്തിന്റേയുമെല്ലാം സൂത്രവാക്യങ്ങളും സവിശേഷതകളും ഞങ്ങൾ മനസ്സിലാക്കി. കറന്റും പ്രതിരോധവും വോൾട്ടും തമ്മിലുള്ള ആ ബന്ധത്തെ ohm's law യിലൂടെ ഞങ്ങൾ പഠിച്ചു. പ്രാക്ടിക്കൽ ക്ലാസ്സുകളിലൂടെ വയറിങ്ങിന്റെ കുറച്ച് കൂടി യാഥാസ്ഥികമായ വശത്തെ ഞങ്ങൾ അറിഞ്ഞു. ഒരു ബൾബിനെ രണ്ട് സ്വിച്ചിലൂടെ നിയന്ത്രിക്കുന്ന ' 2 way
ISSUE NUMBER 6 / JUNE 2017
11